കോവളം: റോഡ് മുറിച്ച് കടന്ന വയോധികനെ ബൈക്ക് ഇടിച്ച് അപകടം. അപകടത്തിൽ വയോധികനും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. ആഴാകുളം ചിറയിൽ വിജയൻ (63), ബൈക്ക് യാത്രക്കാരനായ ചാവടിനട സ്വദേശി ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.
ബൈപാസിൽ ആഴാകുളം ചിറയിൽ ഇന്നലെ രാവിലെയാണ് അപകടം നടന്നത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, സ്ഥിരം അപകട മേഖലയായി മാറിയിരിക്കുന്ന ചിറയിൽ ഭാഗത്ത് നേരത്തെ നടന്ന അപകടങ്ങളിൽ പിഞ്ചുകുട്ടിയടക്കം നിരവധി മരണങ്ങളും സംഭവിച്ചിട്ടുണ്ട്.
Post Your Comments