കോഴിക്കോട്: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം ശോഭ സുരേന്ദ്രൻ രംഗത്ത്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ജയിലിൽ പോവേണ്ടിവരുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരാവേണ്ടിവരുമെന്നും അവർ കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ കലക്ടറേറ്റിന് മുന്നിൽ ബിജെപി നടത്തിയ മഹിളാധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ശോഭ സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിലെ വനിതകൾ തീപ്പന്തങ്ങളാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, വനിതകളൊന്നും നിയമസഭയുടെ അകത്തേക്ക് വരേണ്ടെന്നാണ് തീരുമാനിച്ചത്. മകൾ വീണയോട് ‘മകളേ, നിന്നെ ഞാൻ സ്വർണത്തേരിലേറ്റാം’ എന്നു പറഞ്ഞയാളാണ് മുഖ്യമന്ത്രി. അമ്മത്തൊട്ടിൽ’ സംവിധാനം കൊണ്ടുവന്ന ഇതേ നാട്ടിലാണ് പിണറായി വിജയൻ ഇപ്പോൾ ‘അച്ഛൻതൊട്ടിൽ’ സംവിധാനം നടപ്പിലാക്കുന്നതെന്നും ശോഭ സുരേന്ദ്രൻ പരിഹസിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ധനവില കുറയ്ക്കുമോ?; വ്യക്തത വരുത്തി കേന്ദ്രമന്ത്രി ഹർദീപ് പുരി
‘എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പെൺകുട്ടികൾ തെരുവിൽ പൊലീസിന്റെ തല്ലുവാങ്ങുമ്പോൾ വീണയെ രാജകുമാരിയായി വളർത്തി. ആരും മകളെ തൊട്ടുകളിക്കാൻ പാടില്ല. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും സ്വർണക്കടത്തിനു നേതൃത്വം നൽകുകയാണ്. സ്വപ്നയ്ക്ക് ശിക്ഷ നൽകുമ്പോൾ വീണയ്ക്ക് ശിക്ഷയില്ല. വീട്ടിലേക്കുവന്ന വിരുന്നുകാരനായ മരുമകൻ റിയാസിനു മന്ത്രിസ്ഥാനം കൊടുത്തു. എന്നാൽ, കഴിവും പ്രാപ്തിയുമുള്ള മാർക്സിസ്റ്റു പാർട്ടിയുടെ നേതാക്കളോട് പറഞ്ഞത് തന്റെ രണ്ടാം മന്ത്രിസഭയിൽ താൻ തീരുമാനിക്കുന്നവർ മതിയെന്നാണ്,’ ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Post Your Comments