Latest NewsIndiaNews

ലൈംഗികബന്ധത്തിന് സമ്മതിച്ചില്ല: സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ കുത്തി യുവാവ്

ഗുരുഗ്രാം: ലൈംഗികബന്ധത്തിന് സമ്മതിക്കാഞ്ഞതിനെ തുടർന്ന് യുവതിയെ ആക്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. സംഭവത്തിൽ യുപി സ്വദേശിയായ ശിവം കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയായ യുവതിയെ സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്നാണ് നടപടി.

കഴിഞ്ഞ വ്യാഴാഴ്ച ഗുരുഗ്രാമിലെ ഇരുവരുടെയും ഫ്ലാറ്റിൽ വെച്ചാണ് സംഭവം നടന്നത്. താനുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് ശിവം താല്പര്യം പ്രകടിപ്പിക്കുകയും എതിർത്തപ്പോൾ ആക്രമിക്കുകയുമായിരുന്നെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് യുവതിയുടെ കഴുത്തിലാണ് ശിവം കുത്തിയത്. തുടർന്ന്, സമീപവാസികളുടെ സഹായത്തോടെ യുവതി ആശുപത്രിയിൽ ചികിത്സ തേടി.

ആന്റിബയോട്ടിക് അമിത ഉപയോഗം തടയാൻ രാജ്യത്താദ്യമായി എഎംആർ കമ്മിറ്റികൾക്ക് മാർഗരേഖ

ഗുരുഗ്രാമിൽ വെച്ച് പരിചയത്തിലായ ശിവം കുമാറുമായി ഒന്നിച്ച് താമസിക്കാൻ യുവതി തീരുമാനിക്കുകയായിരുന്നു. ഇതിനു ശേഷമാണ് ഇയാൾ വിവാഹിതനാണെന്ന കാര്യം യുവതി അറിഞ്ഞത്. വിവാഹവാഗ്ദാനം നൽകി ശിവം പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് രാജീവ് ചൗക്കിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button