തിരുപ്പതി ദർശനം നടത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഓണസമ്മാനവുമായി ഇന്ത്യൻ റെയിൽവേ. ഇത്തവണ കൊല്ലത്ത് നിന്ന് തിരുപ്പതിയിലേക്ക് പുതിയ സർവീസ് ആരംഭിച്ചിരിക്കുകയാണ്. ഇതോടെ, യാത്രക്കാരുടെ ദീർഘ കാലത്തെ സ്വപ്നമാണ് സാക്ഷാത്കരിച്ചിരിക്കുന്നത്. കൊല്ലത്ത് നിന്ന് ആരംഭിക്കുന്ന തിരുപ്പതി സർവീസ് കോട്ടയം, എറണാകുളം, പാലക്കാട്, കോയമ്പത്തൂർ റൂട്ടിലൂടെയാണ് തിരുപ്പതിയിൽ എത്തിച്ചേരുക. ആഴ്ചയിൽ 4 ദിവസമാണ് തിരുപ്പതിയിലേക്ക് സർവീസ് ഉണ്ടായിരിക്കുക.
തിരുപ്പതിയിൽ നിന്ന് ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.40-ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 6.20-ന് കൊല്ലത്ത് എത്തിച്ചേരും. കൊല്ലത്ത് നിന്ന് തിരുപ്പതിയിലേക്കുള്ള സർവീസ് ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 10.00 മണിക്ക് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 3.20-ന് തിരുപ്പതിയിൽ എത്തും. പുതിയ ട്രെയിൻ അനുവദിച്ചതിന് പിന്നാലെ, എറണാകുളം-വേളാങ്കണ്ണി ട്രെയിൻ സ്ഥിരമാക്കിയും, പാലരുവി ട്രെയിൻ തൂത്തുക്കുടിയിലേക്കും, ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് മധുര വരെയും നീട്ടിയിട്ടുണ്ട്. തിരുവനന്തപുരം-പാലക്കാട് അമൃത എക്സ്പ്രസ് മധുരയിലേക്ക് നീട്ടിയതിന് പിന്നാലെയാണ് പുതിയ ട്രെയിനിന് അനുമതി നൽകിയതും, നിലവിലുള്ള ട്രെയിനുകളുടെ സർവീസ് ദീർഘിപ്പിച്ചതും.
Also Read: ഓതർ മലയിൽ നിന്നൊഴുകിയെത്തിയ തകഴി ശാസ്താവും അവിടുത്തെ ദിവ്യശക്തിയുള്ള എണ്ണയും
Post Your Comments