Latest NewsNewsInternational

മുൻ പാകിസ്ഥാൻ വിദേശകാര്യമന്ത്രി അറസ്റ്റിൽ

ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി അറസ്റ്റിൽ. തെഹ്രീകെ ഇൻസാഫ് വൈസ് ചെയർമാൻ ഷാ മഹ്മൂദ് ഖുറേഷിയാണ് അറസ്റ്റിലായത്. ഇസ്ലാമാബാദിലെ വസതിയിൽ നിന്നാണ് ഖുറേഷിയെ അറസ്റ്റ് ചെയ്തത്.

Read Also: ഉമിനീർ പരിശോധനയിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങൾ കണ്ടെത്താം: വിശദവിവരങ്ങൾ മനസിലാക്കാം

ഇമ്രാൻ ഖാനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ അമേരിക്കയുടെ ഭീഷണി ഉണ്ടായിരുന്നു എന്ന ആരോപണത്തിൽ നടന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്. 2018 മുതൽ 2022 വരെയുള്ള കാലയളവിലാണ് ഖുറേഷി വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചത്.

യുഎസ് സൈഫറിനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ജൂലൈയിൽ ഖുറേഷിയെയും പിടിഐ നേതാവ് അസദ് ഉമറിനെയും രണ്ട് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ‘രാഷ്ട്രീയ നേട്ടങ്ങൾക്ക്’ യുഎസ് സൈഫർ ഉപയോഗിച്ചു എന്നതാണ് ഖുറേഷിയ്ക്കെതിരെയുള്ള കേസ്.

Read Also: ‘ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ ശബ്ദത്തെ അടിച്ചമർത്താനാണ് മോദിയുടേയും അമിത് ഷായുടേയും പൊലീസ് ശ്രമിക്കുന്നത്’:എം.എ ബേബി

shortlink

Related Articles

Post Your Comments

Related Articles


Back to top button