PalakkadNattuvarthaLatest NewsKeralaNews

പാലക്കാട് ലക്ഷങ്ങളുടെ കടൽ കുതിരകളുമായി ചെന്നൈ സ്വദേശി പിടിയിൽ

ചെന്നൈ സ്വദേശി ഏഴിൽ സത്യ അരശനെയാണ് അറസ്റ്റ് ചെയ്തത്

പാലക്കാട്: ലക്ഷങ്ങള്‍ വിലവരുന്ന കടൽ കുതിരകളുമായി ചെന്നൈ സ്വദേശി പാലക്കാട് പൊലീസ് പിടിയിൽ. ചെന്നൈ സ്വദേശി ഏഴിൽ സത്യ അരശനെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ആണ് പിടികൂടിയത്.

ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 96 കടൽ കുതിരകളുടെ അസ്ഥികൂടം കണ്ടെത്തി. കടൽക്കുതിരകളെ ഒരു ബോക്‌സിലിട്ട് കവറിലാക്കിയ നിലയിലാണ് കണ്ടെത്തിയത്.

Read Also : സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അത് ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണം: സുപ്രീംകോടതി

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് സത്യനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചത്. വംശനാശ ഭീഷണി നേരിടുന്ന കടൽ ജീവിയാണ് കടൽ കുതിര. ഇവയുടെ ആൺ വർഗ്ഗമാണ് പ്രസവിക്കുന്നത്.

35 സെന്റി മീറ്റർ വരെ വലുപ്പം വെക്കുന്ന ഇവയ്ക്ക് ലക്ഷങ്ങളാണ് വില മതിക്കുന്നത്. മരുന്ന് നിർമാണത്തിനും ലഹരി വസ്തു നിർമാണത്തിനുമായാണ് ഇതിനെ ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button