
നെടുങ്കണ്ടം: ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് നാല് ചാക്ക് ഏലക്കായ മോഷണം പോയി. ചെമ്മണ്ണാറിൽ നിന്ന് കുമളിയിലേക്ക് കൊണ്ടുപോയ ഏലക്കായയാണ് പിന്നാലെ എത്തിയ വാഹനത്തിൽ കടത്തിക്കൊണ്ടുപോയത്.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ നെടുങ്കണ്ടം ചേമ്പളത്തിനും വട്ടപ്പാറക്കുമിടയിലാണ് സംഭവം. ഡ്രൈവർ അറിയാതെ ലോറിയിൽ ചാടിക്കയറി മൂടിക്കെട്ടിയിരുന്ന പടുത കീറി ലോറിയുടെ പിന്നിലേക്ക് തള്ളിയിട്ട ശേഷം വാഹനത്തിൽ കയറ്റിക്കൊണ്ടുപോയതായാണ് പരാതി.
Read Also : സ്വകാര്യ ബസും ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചു: നിരവധി പേർക്ക് പരിക്ക്
പിന്നാലെ എത്തിയ മറ്റൊരു വാഹന ഡ്രൈവർ, ലോറി പാമ്പാടുംപാറ അടുക്കാറായപ്പോൾ ലോറിയുടെ മുകളിൽ ആൾ നിൽക്കുന്നത് കണ്ട് ലോറി ഉടമയെ ഫോണിൽ അറിയിക്കുകയായിരുന്നു. തുടർന്ന്, ലോറി ഡ്രൈവർ കുമരേശനെ അറിയിച്ചു.
പിന്നാലെ എത്തിയ വെള്ള ഒമ്നി വാഹനത്തിൽ കടത്തിക്കൊണ്ടുപോയതായാണ് സംശയിക്കുന്നത്. സംഭവത്തിൽ, നെടുങ്കണ്ടം പൊലീസിൽ പരാതി നൽകി.
Post Your Comments