Latest NewsKeralaNewsLife StyleFood & CookeryHealth & Fitness

ഈ ഭക്ഷണങ്ങള്‍ ചായയോടൊപ്പം ഒരിക്കലും കഴിക്കരുത്!!

ചായയില്‍ അടങ്ങിയിരിക്കുന്ന ടാന്നില്‍ എന്ന ഒരു പദാര്‍ത്ഥം അയണിന്റെ ആഗിരണത്തെ തടയുന്നു

ചൂട് ചായ കുടിക്കാൻ പലർക്കും ഇഷ്ടമാണ്. രാവിലെയും വൈകുന്നേരവും ഓരോ ചായ കുടിക്കുന്നത് നിർബന്ധമുള്ളവരാണ് പലരും. അതുപോലെ തന്നെ ചായയോടൊപ്പം എന്തെങ്കിലും കഴിക്കുന്ന ശീലമുള്ളവരുമുണ്ട്. ദഹനത്തിനും മാനസികാരോഗ്യത്തിനും എല്ലാം സഹായിക്കുന്ന ഒന്നാണ് ചായ. എന്നാൽ, ചായയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണസാധങ്ങള്‍ ഉണ്ട്. അതിനെക്കുറിച്ച് കൂടുതൽ അറിയാം.

ചായ കുടിക്കുമ്പോൾ മഞ്ഞൾ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം, കാരണം ഇത് ഗ്യാസ്, അസിഡിറ്റി അല്ലെങ്കിൽ മലബന്ധം തുടങ്ങിയ വയറ്റിലെ പ്രശ്നങ്ങൾക്ക് കാരണമാകും. മഞ്ഞളും തേയിലയും ശരീരത്തിന് അനുയോജ്യമല്ല. അതുപോലെ നാരങ്ങ, സിട്രസ് അടങ്ങിയതിനാൽ ചിലരിൽ വയറിളക്കത്തിന് കാരണമാകും.

read also: ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് വിദേശ ബ്രാൻഡുകൾ, വരും മാസങ്ങളിൽ എത്തുക ഇരുപതോളം പുതിയ ബ്രാൻഡുകൾ

ചൂടും തണുപ്പും ഒരുമിച്ചു ചേരാത്തതിനാൽ തണുത്ത ഭക്ഷണ സാധനങ്ങൾ ചൂടുള്ള ചായയുമായി ജോടിയാക്കുന്നത് പല പ്രശ്‌നങ്ങൾക്കും ഇടയാക്കും. ഇത് ദഹനക്കേടിലേക്ക് നയിക്കുകയും ഭക്ഷണത്തിന്റെ താപനില കാരണം ദഹനനാളത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഓക്കാനം, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. ചൂടുള്ള ചായ കഴിച്ച് അരമണിക്കൂർ കഴിഞ്ഞ് തണുത്ത എന്തെങ്കിലും കഴിക്കണമെന്നാണ് നിർദേശം.

ചായക്കൊപ്പം നട്‌സ് ചിലർ കഴിക്കാറുണ്ട്. എന്നാൽ, ചായയില്‍ അടങ്ങിയിരിക്കുന്ന ടാന്നില്‍ എന്ന ഒരു പദാര്‍ത്ഥം അയണിന്റെ ആഗിരണത്തെ തടയുന്നു. അതുകൊണ്ട് ചായക്കൊപ്പം നട്‌സ് കഴിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന അയണ്‍ ശരീരത്തിന് ആഗിരണം ചെയ്യാന്‍ കഴിയാതെ വരുന്നു. അതുപോലെ ഇലക്കറികള്‍ അയണ്‍ അടങ്ങിയിട്ടുള്ള മറ്റു ആഹാര സാധങ്ങള്‍ എന്നിവയും ചായക്ക് തൊട്ട് മുമ്പോ ശേഷമോ കഴിക്കുന്നത് അതിലെ അയണ്‍ നഷ്ടമാകുന്നതിന് കാരണമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button