NattuvarthaLatest NewsIndiaNews

രണ്ടു ദിവസം മുമ്പ് കാണാതായ കാപ്പിത്തോട്ടം മാനേജർ തടാകത്തിൽ മരിച്ച നിലയിൽ

കുടക് ഷെട്ടിഗെരി സ്വദേശി കാശി ബോപ്പയ്യ(52) ആണ് മരിച്ചത്

മംഗളൂരു: രണ്ടു ദിവസം മുമ്പ് കാണാതായ ചിക്കമംഗളൂരു എൻ.ആർ പുരം ബലെഹൊന്നൂർ ഖാൻ ഗുഡ്ഡ കാപ്പിത്തോട്ടം മാനജർ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടക് ഷെട്ടിഗെരി സ്വദേശി കാശി ബോപ്പയ്യ(52) ആണ് മരിച്ചത്.

Read Also : 10,000 രൂപ കൈക്കൂലി വാങ്ങി: എല്‍.പി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ വിജിലന്‍സ് പിടിയില്‍

കാണാതായ ബോപ്പയ്യക്കായി തിരച്ചിൽ നടക്കുന്നതിനിടെയാണ് വ്യാഴാഴ്ച വൈകുന്നേരം കാപ്പിത്തോട്ടം പരിസരത്തെ തടാകത്തിൽ മൃതദേഹം കണ്ടെത്തിയത്. ബോപ്പയ്യ ഉപയോഗിക്കുന്ന ജീപ്പ്, പേഴ്സ്, പാദരക്ഷകൾ എന്നിവ തടാകത്തിനടുത്തുണ്ടായിരുന്നു.

Read  Also : തൊഴില്‍ അന്വേഷകര്‍ക്കായി പിണറായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിയുക്തി മെഗാ ജോബ് ഫെയര്‍ ശനിയാഴ്ച

ബാലെഹൊന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button