മംഗളൂരു: രണ്ടു ദിവസം മുമ്പ് കാണാതായ ചിക്കമംഗളൂരു എൻ.ആർ പുരം ബലെഹൊന്നൂർ ഖാൻ ഗുഡ്ഡ കാപ്പിത്തോട്ടം മാനജർ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടക് ഷെട്ടിഗെരി സ്വദേശി കാശി ബോപ്പയ്യ(52) ആണ് മരിച്ചത്.
Read Also : 10,000 രൂപ കൈക്കൂലി വാങ്ങി: എല്‍.പി സ്കൂള്‍ ഹെഡ്മാസ്റ്റര് വിജിലന്‍സ് പിടിയില്‍
കാണാതായ ബോപ്പയ്യക്കായി തിരച്ചിൽ നടക്കുന്നതിനിടെയാണ് വ്യാഴാഴ്ച വൈകുന്നേരം കാപ്പിത്തോട്ടം പരിസരത്തെ തടാകത്തിൽ മൃതദേഹം കണ്ടെത്തിയത്. ബോപ്പയ്യ ഉപയോഗിക്കുന്ന ജീപ്പ്, പേഴ്സ്, പാദരക്ഷകൾ എന്നിവ തടാകത്തിനടുത്തുണ്ടായിരുന്നു.
Read Also : തൊഴില്‍ അന്വേഷകര്‍ക്കായി പിണറായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിയുക്തി മെഗാ ജോബ് ഫെയര്‍ ശനിയാഴ്ച
ബാലെഹൊന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments