KottayamNattuvarthaLatest NewsKeralaNews

10,000 രൂപ കൈക്കൂലി വാങ്ങി: എല്‍.പി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ വിജിലന്‍സ് പിടിയില്‍

ചാലുകുന്ന് സി.എൻ.ഐ, എല്‍.പി സ്കൂളിലെ ഹെഡ്മാസ്റ്ററായ സാം ജോണ്‍ ടി. തോമസിനെയാണ് വിജിലൻസ് പിടികൂടിയത്

കോട്ടയം: 10,000 രൂപ കൈക്കൂലി വാങ്ങവെ എല്‍. പി സ്കൂള്‍ ഹെഡ്മാസ്റ്ററെ വിജിലൻസ് അറസ്റ്റ് ചെയ്തു. ചാലുകുന്ന് സി.എൻ.ഐ, എല്‍.പി സ്കൂളിലെ ഹെഡ്മാസ്റ്ററായ സാം ജോണ്‍ ടി. തോമസിനെയാണ് വിജിലൻസ് പിടികൂടിയത്.

കോട്ടയം വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്കെന്ന പേരിലാണ് അധ്യാപികയില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയത്. കോട്ടയം സ്വദേശിനിയും, മറ്റൊരു സ്കൂള്‍ അധ്യാപികയുമായ പരാതിക്കാരിയുടെ, സേവന കാലാവധി റെഗുലറൈസ് ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കോട്ടയം വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന്, കോട്ടയം ചാലുകുന്നില്‍ പ്രവര്‍ത്തിക്കുന്ന സി.എൻ.ഐ, എല്‍.പി സ്കൂളിലെ ഹെഡ്മാസ്റ്ററായ സാം ജോണ്‍ ടി. തോമസ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൈക്കൂലി നല്‍കി വേഗത്തില്‍ ശരിയാക്കി തരാമെന്ന് പരാതിക്കാരിക്ക് ഉറപ്പ് നല്‍കി. ഇതിനായി 10,000 രൂപ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടു.

Read Also : തൊഴില്‍ അന്വേഷകര്‍ക്കായി പിണറായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിയുക്തി മെഗാ ജോബ് ഫെയര്‍ ശനിയാഴ്ച

ഈ വിവരം അധ്യാപിക കോട്ടയം വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി.ജി വിനോദ് കുമാറിനെ അറിയിച്ചു. തുടര്‍ന്ന്, അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കോട്ടയം വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി, വി.ആര്‍ രവികുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കാത്തുനിന്നു.

സ്കൂളില്‍ വെച്ച്‌ പരാതിക്കാരിയില്‍ നിന്നും കൈക്കൂലി വാങ്ങവെ ഇന്ന് രാവിലെ 11.00 ഓടെയാണ് ഹെഡ് മാസ്റ്ററായ സാം ജോണി ടി. തോമസിനെ പിടികൂടിയത്. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്നും വിജിലൻസ് അറിയിച്ചു. പ്രതിയെ കോട്ടയം വിജിലൻസ് കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button