തൊടുപുഴ: കാറിൽ രണ്ടു കിലോ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ പ്രതികൾക്ക് നാലു വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മട്ടാഞ്ചേരി രാമേശ്വരം പാണ്ടിക്കുടി സ്വദേശികളായ ചക്കാലക്കൽ ജോണ്‍ പോൾ (35), ആന്റണി റെയ്സണ്‍ (36) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തൊടുപുഴ എൻഡിപിഎസ് കോടതി ജഡ്ജി കെ.എൻ. ഹരികുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം.
Read Also : ഇടുക്കിയിൽ പെട്രോളടിച്ച ശേഷം അശ്രദ്ധമായി വാഹനം മുന്നോട്ട് എടുത്തു: പെട്രോള്‍ പമ്പ് ജീവനക്കാരന് പരിക്ക്
2017 മാർച്ച് 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദേശീയപാത 183-ൽ മഞ്ചുമലയിലെ 66 കെവി കെ എസ്ഇബി സബ്സ്റ്റേഷന് സമീപം കാറിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന എസ്. ഷാജിയുടെ നേതൃത്വത്തിൽ ഇവരെ പിടികൂടിയത്.
പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന എം.എൻ. ശിവപ്രസാദ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.
Post Your Comments