ശ്രീനഗർ: കാർഗിലിൽ സ്ഫോടനം. കാർഗിലിലെ ദ്രാസ് നഗരത്തിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. കബഡി നല്ലയിലുള്ള ആക്രി കടയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ദ്രാസിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
Post Your Comments