
കോഴിക്കോട്: ടോറസ് ട്രക്കിന്റെ ടയർ ഊരിത്തെറിച്ച് ശരീരത്തിൽ പതിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മരുതൂര്‍ തെക്കെമീത്തില് കല്യാണിക്കുട്ടി(65) ആണ് മരിച്ചത്.
Read Also : സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ
ബുധനാഴ്ച ഉച്ചയ്ക്ക് കൊയിലാണ്ടി മുത്താമ്പി റോഡിൽ നായാടൻപുഴയ്ക്ക് സമീപത്ത് വച്ചാണ് അപകടം നടന്നത്. അരിക്കുളത്ത് നിന്ന് ബൈപ്പാസ് നിര്‍മാണത്തിനുള്ള മണ്ണ് കയറ്റി വന്ന ടോറസ് ട്രക്കിന്റെ ഇടതുവശത്തുള്ള ടയര്‍ ഊരിത്തെറിച്ച് സമീപത്ത് കൂടി നടന്നുപോവുകയായിരുന്ന കല്യാണിക്കുട്ടിയുടെ ശരീത്തിൽ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്ന കല്യാണിക്കുട്ടി ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു.
മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments