IdukkiKeralaNattuvarthaLatest NewsNews

വാ​ഹ​ന വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച സംഭവം: രണ്ടുപേർ കൂടി അറസ്റ്റിൽ

അ​ഞ്ചാം പ്ര​തി ഈ​റ്റ​ക്കാ​നം നൂ​റേ​ട്ട​ത്ത് വി​ഷ്ണു ബി​നു (രാ​ഹു​ൽ -25), ആ​റാം പ്ര​തി നൂ​റേ​ട്ട​ത്ത് പ്ര​ണ​വ് മ​ധു (21) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്

ക​ട്ട​പ്പ​ന: ഉ​പ്പു​ത​റ​യി​ൽ വാ​ഹ​ന വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടുപേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. അ​ഞ്ചാം പ്ര​തി ഈ​റ്റ​ക്കാ​നം നൂ​റേ​ട്ട​ത്ത് വി​ഷ്ണു ബി​നു (രാ​ഹു​ൽ -25), ആ​റാം പ്ര​തി നൂ​റേ​ട്ട​ത്ത് പ്ര​ണ​വ് മ​ധു (21) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ബു​ധ​നാ​ഴ്ച ഇവർ പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങുകയായിരുന്നു. ഇ​രു​വ​രും ബ​ന്ധു​ക്ക​ളാ​ണ്.

Read Also : ഓണസദ്യ വെറും ആഘോഷം മാത്രമല്ല !! പോഷകങ്ങൾ നിറഞ്ഞ സദ്യ വിഭവങ്ങളെക്കുറിച്ച് അറിയാം

വാ​ഹ​ന ക​ച്ച​വ​ട​ക്കാ​രാ​യ മേ​രി​കു​ളം ആ​രം​പു​ളി​ക്ക​ൽ അ​ൻ​സാ​രി, മാ​ട്ടു​താ​വ​ളം മാ​ണി​ക്ക​ത്ത് ര​തീ​ഷ് രാ​ജ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വാ​ഹ​ന വി​ൽ​പ​ന​ക്കാ​രാ​യ ഇ​വ​ർ ജ​ഫ്രി​ന് വി​ൽ​പ​ന ന​ട​ത്തി​യ ഓ​ട്ടോ​റി​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഓ​ണ​റു​ടെ പേ​ര് മാ​റ്റാ​ത്ത​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ ഇ​രു​വ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ജൂ​ലൈ 18ന് ​പാ​ലം ജ​ങ്​​ഷ​നി​ൽ ജ​ഫ്രി​ൻ ഉ​ൾ​പ്പെ​ട്ട ഏ​ഴം​ഗ സം​ഘം ഓ​ട്ടോ​യി​ൽ എ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി ചീ​ന്ത​ലാ​ർ മൂ​ന്നാം ഡി​വി​ഷ​ൻ പ്ലാ​മൂ​ട്ടി​ൽ ജ​ഫ്രി​നെ (22) ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button