വരുമാനവും യാത്രക്കാരുടെ എണ്ണവും ഉയർന്നതോടെ മികച്ച മുന്നേറ്റം നടത്തിയിരിക്കുകയാണ് പാലക്കാട് ഡിവിഷൻ. റെയിൽവേ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, വരുമാനം മുൻ വർഷത്തെക്കാൾ 10.95 ശതമാനം വർദ്ധനവോടെ 489.47 കോടി രൂപയാണ് ഉയർന്നിരിക്കുന്നത്. യാത്രക്കൂലി 5.10 ശതമാനം ഉയർന്ന് 309.08 കോടി രൂപയായിട്ടുണ്ട്. ഇത്തവണ പാലക്കാട് ഡിവിഷന് കീഴിൽ 2.42 കോടി ആളുകളാണ് ട്രെയിൻ ഗതാഗതത്തെ ആശ്രയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 25 ലക്ഷം യാത്രക്കാരുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ചരക്ക് കടത്ത് മുൻ വർഷത്തേക്കാൾ 4.08 ശതമാനം ഉയർന്ന് 128 കോടി രൂപയായിട്ടുണ്ട്. പാലക്കാട് ഡിവിഷന് കീഴിൽ നിന്നും 1.58 മെട്രിക് ടൺ ചരക്കാണ് വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ മൊത്തം 6.69 രൂപയാണ് പിഴയായി ലഭിച്ചത്. എല്ലാ മേഖലകളും പരിഗണിക്കുമ്പോൾ കഴിഞ്ഞ വർഷം 489.47 കോടിയുടെ വരുമാനം നേടാൻ സാധിച്ചിട്ടുണ്ട്. അമൃത് ഭാരതി സ്റ്റേഷൻ പദ്ധതി പ്രകാരം, ഒറ്റപ്പാലം, നിലമ്പൂർ റോഡ്, അങ്ങാടിപ്പുറം, കുറ്റിപ്പുറം, തിരൂർ, ഫറോക്ക്, പരപ്പനങ്ങാടി, വടകര, തലശ്ശേരി, മാഹി, പയ്യന്നൂർ, കാസർഗോഡ്, കണ്ണൂർ മംഗളൂരു, പൊള്ളാച്ചി എന്നീ സ്റ്റേഷനുകൾ ഉടൻ നവീകരിക്കുന്നതാണ്.
Post Your Comments