ഓണസദ്യയിൽ പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നാണ് ബീറ്റ്‌റൂട്ട് പച്ചടി. വളരെ ഏളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ വിഭവമാണിത്. ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് നോക്കാം.
ബീറ്റ്‌റൂട്ട് പച്ചടി തയ്യാറാക്കാനുള്ള ചേരുവകൾ:
ബീറ്റ്‌റൂട്ട്: ഒരെണ്ണം
വെള്ളം – 1/2 കപ്പ്
നന്നായി കലക്കി കട്ടയില്ലാതെ എടുത്ത് കുറുക്കിയ തൈര് – 1 കപ്പ്
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
വറ്റൽമുളക് – 2 എണ്ണം
കറിവേപ്പില – 1 തണ്ട്
തേങ്ങ- ഒരു കപ്പ്
പച്ചമുളക്- ഒരെണ്ണം
ഇഞ്ചി-1 ടീസ്പൂൺ
തയ്യാറാക്കേണ്ട വിധം:
ഒരു ഫ്രൈയിങ് പാനിൽ കൊത്തി അരിഞ്ഞു വച്ചിരിക്കുന്ന ബീറ്റ്‌റൂട്ട് ഇട്ട് 1/2 കപ്പ് വെള്ളം ചേർത്ത് അടച്ചു വച്ച് വേവിക്കുക. നന്നായി വെന്തു വരുമ്പോൾ തേങ്ങ, കടുക്, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് അരച്ചത് ചേർക്കണം.
നന്നായി കൂട്ടി യോജിപ്പിക്കുക, ആവശ്യമായ അളവിൽ വെള്ളം ചേർക്കുക.
അരപ്പിന്റെ പച്ചമണം മാറിവരുമ്പോൾ കട്ടയില്ലാതെ എടുത്തു വച്ച് കുറുക്കിയ തൈര് ചേർക്കുക. ഒന്നു തിളച്ചു വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്ത ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറക്കുക. ഉണക്കമുളകും കറിവേപ്പിലയും ചേർക്കുക. ഈ കൂട്ട് പച്ചടിയിലേക്കു ചേർത്ത് വാങ്ങുക.
Read Also: എഴുത്തുകാരൻ ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു: പുസ്തക പ്രകാശനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മരണം
Post Your Comments