Latest NewsKeralaNews

ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് ദേഹത്തേക്ക് വന്നിടിച്ചു: വയോധിക മരിച്ചു

കോഴിക്കോട്: ഓടികൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരി ദേഹത്തേക്ക് വന്നിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. കൊയിലാണ്ടിയിലാണ് സംഭവം. മരുതൂർ തെക്കെ മീത്തൽ കല്ല്യാണിക്കുട്ടി ബ്രാഹ്മണി അമ്മയാണ് (65) മരിച്ചത്. ടയർ ദേഹത്തേക്ക് വന്നിടിച്ചതിനെ തുടർന്ന് പരിക്കേറ്റ കല്ല്യാണിക്കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

Read Also: ഇങ്ങനെ ഐഫോൺ ചാർജ് ചെയ്യുന്നവരാണോ? പതിവ് രീതി തുടർന്നാൽ കിട്ടുന്നത് എട്ടിന്റെ പണി, മുന്നറിയിപ്പുമായി ആപ്പിൾ

ബൈപ്പാസ് നിർമാണത്തിനായി അരിക്കുളത്തു നിന്നു മണ്ണുമായി വരികയായിരുന്ന വഗാഡ് കമ്പനിയുടെ ടോറസ് ലോറി. ഓടികൊണ്ടിരിക്കെ ലോറിയുടെ ഇടതുഭാഗത്തെ ടയർ ഊരിതെറിക്കുകയായിരുന്നു. വാഹനത്തിനടുത്ത് നിന്ന് നൂറ് മീറ്റർ അകലെ വലത് വശത്തെ ടയറും ഊരിതെറിച്ചിരുന്നു.

Read Also: കേരളത്തിന്റെ തനത് വാസ്തുവിദ്യാ ശൈലിയുടെ മകുടോദാഹരണമായ പത്മനാഭപുരം കൊട്ടാരത്തെ കുറിച്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button