Latest NewsNewsIndia

പ്രതിരോധ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് രാഹുൽ ഗാന്ധി തിരിച്ചെത്തി

ഡൽഹി: ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ച് ദിവസങ്ങൾക്ക് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രതിരോധ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്തു. കൂടാതെ കോൺഗ്രസ് എംപി അമർ സിംഗിനെയും സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്തതായി ലോക്‌സഭാ ബുള്ളറ്റിൻ അറിയിച്ചു. മാർച്ചിൽ അയോഗ്യനാക്കപ്പെടുന്നതിന് മുൻപ് പ്രതിരോധ പാർലമെന്ററി പാനലിൽ അംഗമായിരുന്നു രാഹുൽ ഗാന്ധി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി പാർട്ടി ലോക്‌സഭ അംഗം സുശീൽ കുമാർ റിങ്കുവിനെ കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്‌കരണം എന്നിവയുൾപ്പെടുന്ന സമിതിയിലേക്കാണ് നാമനിർദ്ദേശം ചെയ്തത്. മാർച്ചിൽ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ച എൻസിപിയുടെ ഫൈസൽ പിപി മുഹമ്മദിനെ ഉപഭോക്തൃകാര്യം, ഭക്ഷണം, പൊതുവിതരണം എന്നിവ സംബന്ധിച്ച കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.

കേരളം സൃഷ്ടിച്ച ബദലുകളിൽ ഏറ്റവും മാനുഷികപരം ബഡ്സ് സ്ഥാപനങ്ങൾ: മന്ത്രി എം ബി രാജേഷ്

2019 ലെ മോദി കുടുംബപ്പേര് പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയെ ലോകസഭയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് സുപ്രീം കോടതി ലോകസഭാ നടപടി സ്റ്റേ ചെയ്തു. തുടർന്ന് ഓഗസ്റ്റ് 7 നാണ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വത്തിലേക്ക് തിരിച്ചെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button