ഓണക്കിറ്റ് സംസ്ഥാനത്തെ എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും മാത്രം: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: 2023 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും.

Read Also: വ്യത്യസ്ത ശൈലിയിൽ മലയാളികളുടെ അഭിമാനമായി മാറിയ വാനമ്പാടിയും നഞ്ചിയമ്മയും, ഭാഷയുടെ വരമ്പുകള്‍ ഭേദിച്ച മാന്ത്രിക സംഗീതം

6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എഎവൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് 20,000 കിറ്റുകളാണ് നൽകുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.

Read Also: കണ്ണ് കാണാത്ത അധ്യാപകനെ കുട്ടികള്‍ പരിഹസിച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദന്‍

Share
Leave a Comment