KeralaLatest NewsNews

മിത്ത് വിവാദത്തില്‍ നടത്തിയ നാമജപവുമായി ബന്ധപ്പെട്ട് എന്‍എസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ നടത്തിയ നാമജപവുമായി ബന്ധപ്പെട്ട് എന്‍എസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാന്‍ നീക്കം. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേസ് എഴുതിത്തള്ളാന്‍ നീക്കം നടത്തുന്നതെന്നാണ് സൂചന. അനുമതിയില്ലാതെയാണ് നാമജപ ഘോഷയാത്ര നടത്തിയതെന്ന് ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടും.

Read Also: എൻട്രൻസ് കോച്ചിംഗ് ഹബ്ബായ കോട്ടയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു: ഈ മാസം നാലാമത്തെ മരണം

എന്‍എസ്എസ് ജാഥയ്ക്ക് ഗൂഢ ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാവും കേസ് അവസാനിപ്പിക്കുക. എന്നാല്‍ ഇത് എളുപ്പത്തില്‍ നടക്കില്ല. റോഡിന്റെ ഒരു ഭാഗം മുഴുവനായും യാത്ര തടസപ്പെടുത്തിക്കൊണ്ടായിരുന്നു നാമജപയാത്ര നടത്തിയത്. മാര്‍ഗതടസം നടത്തി ജാഥകള്‍ സംഘടിപ്പിക്കരുതെന്ന് കേരളാ ഹൈക്കോടതി വിധിയുണ്ട്. ഇത് ലംഘിച്ച് കേസ് അവസാനിപ്പിച്ചാല്‍ നിയമപ്രശ്‌നങ്ങള്‍ ഏറെയുണ്ടാകും. കേസ് അവസാനിപ്പിക്കണമെന്ന സമാന ആവശ്യവുമായി വേറെയും സംഘടനകള്‍ രംഗത്ത് വരികയും ചെയ്‌തേക്കും. ഈ സാഹചര്യത്തിലാണ് പൊലീസ് നിയമോപദേശം തേടിയിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button