Latest NewsKeralaNews

പുതുപ്പള്ളിയിൽ സഹതാപ തരംഗമില്ല: ഇ പി ജയരാജൻ

കോട്ടയം: പുതുപ്പള്ളിയിൽ സഹതാപ തരംഗമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മരിച്ചാൽ ആ കുടുംബത്തിന്, പാർട്ടിക്ക് അയാൾ വേർപ്പെട്ടുവെന്നും അത് സമൂഹത്തിനാകെയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. അത് ഒരാളിൽ മാത്രമായല്ല, എല്ലാ പാർട്ടിയിലും ജനങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരാൾ മരിച്ചാൽ ജനങ്ങൾ വരും. അതൊന്നും വോട്ടാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: 21-ാം നൂറ്റാണ്ടിലേക്ക് രാജ്യത്തെ നയിച്ചതിൽ നിർണായക പങ്ക് വഹിച്ചത് അടൽ ബിഹാരി വാജ്‌പേയ് : ആദരവ് അർപ്പിച്ച് രാജ്യം

ജീവിച്ചിരുന്നപ്പോൾ ഉമ്മൻചാണ്ടി യോഗ്യനായിരുന്നില്ലേ. മരിച്ചതിന് ശേഷമാണോ യോഗ്യനെന്ന് അദ്ദേഹം ചോദിച്ചു. തങ്ങൾക്ക് ആ അഭിപ്രായമില്ല. മരിച്ചു പോയ ഉമ്മൻചാണ്ടി ശക്തനെന്ന് പറയുന്നത് അദ്ദേഹത്തെ ചെറുതാക്കുന്നതിന് തുല്യമാണ്. അത് യുഡിഎഫിന്റെ അഭിപ്രായമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാമജപ യാത്രക്കുള്ള കേസ് പിൻവലിക്കുന്ന വിഷയത്തിലും അദ്ദേഹം പ്രതികരണം നടത്തി. നിയമവശങ്ങൾ പരിശോധിച്ചതിന് ശേഷം സർക്കാർ നടപടിയെടുക്കലാണ് ചെയ്യുന്നതെന്ന് എൻഎസ്എസിനെതിരെയുള്ള കേസ് പിൻവലിക്കുന്നതിനെ കുറിച്ച് അദ്ദേഹം വ്യക്തമാക്കി.

Read Also: ‘ബേപ്പൂർ സുൽത്താൻ’: നാടൻ ഭാഷകളുടെ നർമ്മത്തിൽ പൊതിഞ്ഞ ആവിഷ്കാരം കൊണ്ട് വായനക്കാരുടെ മനം കീഴടക്കിയ എഴുത്തുകാരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button