ThiruvananthapuramLatest NewsKeralaNattuvarthaNews

വഴിത്തർക്കം: വയോധികയെയും മകളെയും വീട് കയറി മർദ്ദിച്ചു, പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല

വെള്ളറട മരപ്പാലം സ്വദേശി സുന്ദരി (75), മകൾ ഗീത (46) എന്നിവർക്കാണ് മർദ്ദനമേറ്റത്

തിരുവനന്തപുരം: വെള്ളറടയിൽ 75 വയസായ സ്ത്രീയെയും മകളെയും വീട് കയറി മർദ്ദിച്ചതായി പരാതി. വെള്ളറട മരപ്പാലം സ്വദേശി സുന്ദരി (75), മകൾ ഗീത (46) എന്നിവർക്കാണ് മർദ്ദനമേറ്റത്. വഴിത്തർക്ക കേസിലെ എതിർ കക്ഷികളാണ് മർദ്ദിച്ചത്.

Read Also : മണിപ്പൂര്‍ പ്രശ്‌നത്തില്‍ കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഇടപെടലില്‍ ആത്മാര്‍ഥതയില്ല: ജോസഫ് പാംപ്ലാനി

കഴിഞ്ഞ നാല് മാസമായി വഴിയുടെ പേരിൽ ഇവർ തമ്മിൽ തർക്കം നടക്കുന്നുണ്ട്. കോടതി കേസിൽ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് വീട്ടിൽ കയറി അതിക്രമം കാട്ടിയതെന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിൽ, വയോധികയും മകളും പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ലെന്നും ഇവർ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button