KeralaLatest NewsNews

ഓണത്തിന് മുൻപ് കെഎസ്ആർടിസിയിൽ ശമ്പളം മുഴുവൻ നൽകണം: നിർദ്ദേശം നൽകി ഹൈക്കോടതി

എറണാകുളം: കെഎസ്ആർടിസിയിൽ ഓണത്തിനു മുൻപ് ശമ്പളം മുഴുവൻ നൽകണമെന്ന് നിർദ്ദേശം നൽകി ഹൈക്കോടതി. ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

Read Also: കേന്ദ്രസർക്കാർ കശ്മീരിലെ മനുഷ്യാവകാശ സ്ഥിതി മെച്ചപ്പെടുത്തി: അഭിനന്ദനവുമായി മനുഷ്യാവകാശ പ്രവർത്തക ഷെഹ്‌ല റാഷിദ്

ജനങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ ആവശ്യമുളളത് കൊണ്ടാണ് ഇപ്പോഴും കെഎസ്ആർടിസി നിലനിൽക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ശമ്പളത്തിന്റെ ആദ്യ ഗഡു നൽകേണ്ടത് കെഎസ്ആർടിസിയാണ്. 30 കോടി സർക്കാരിൽ നിന്ന് ലഭിച്ചാൽ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തം നൽകാൻ സാധിക്കും. കെഎസ്ആർടിസി ശമ്പള വിഷയം ഹൈക്കോടതി ഈ മാസം 21 ലേക്ക് മാറ്റി.

ജൂലൈ മാസത്തെ പെൻഷൻ ഉടൻ നൽകണമെന്നും കോടതി ഉത്തരവിട്ടു.

Read Also: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനക്രമത്തില്‍ മാറ്റം: ചിങ്ങപ്പിറവി മുതല്‍ പാദം മുതല്‍ തിരുമുഖത്തേക്ക് തൊഴാം

shortlink

Related Articles

Post Your Comments

Related Articles


Back to top button