ErnakulamKeralaNattuvarthaLatest NewsNews

സ്ത്രീ​ക​ളു​ടെ ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ വ​ച്ചു: ഐ​ടി ജീ​വ​ന​ക്കാ​ര​ൻ അറസ്റ്റിൽ

ക​ണ്ണൂ​ര്‍ ക​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി എം.​എ.അ​ഭി​മ​ന്യു ആ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ച്ചി: ഷോ​പ്പിം​ഗ് മാ​ളി​ലെ സ്ത്രീ​ക​ളു​ടെ ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ വ​ച്ച ഐ​ടി ജീ​വ​ന​ക്കാ​ര​ൻ പൊലീസ് പി​ടി​യി​ൽ. ക​ണ്ണൂ​ര്‍ ക​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി എം.​എ.അ​ഭി​മ​ന്യു ആ​ണ് പി​ടി​യി​ലാ​യ​ത്.

ശു​ചി​മു​റി​യു​ടെ വാ​തി​ലി​ൽ സ്ഥാ​പി​ച്ച കാ​ർ​ഡ്ബോ​ർ​ഡ് പെ​ട്ടി​ക്കു​ള്ളി​ൽ മൊ​ബൈ​ൽ ഫോ​ൺ ഒ​ളി​പ്പി​ച്ച് വ​ച്ചാ​ണ് ഇ​യാ​ൾ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​ത്. പ​ര്‍​ദ ധ​രി​ച്ചെ​ത്തി​യാ​ണ് ഇ​യാ​ൾ കാമ​റ വ​ച്ച​ത്.

Read Also : ജീവനക്കാരെ പട്ടിണിക്കിടാൻ അനുവദിക്കില്ല: ഓണത്തിനു മുൻപ് മുഴുവൻ ശമ്പളവും നൽകണ​മെന്ന് കെഎസ്ആർടിസിയോട് ഹൈക്കോടതി

ശു​ചി​മു​റി​യു​ടെ പ്ര​ധാ​ന​വാ​തി​ലി​ന് പു​റ​ത്ത് പ​ർ​ദ ധ​രി​ച്ച വ്യ​ക്തി അ​സ്വാ​ഭാ​വി​ക​മാ​യി നി​ല്‍​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട സു​ര‍​ക്ഷാ​ജീ​വ​ന​ക്കാ​ര്‍ പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ക​ള​മ​ശേ​രി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​ളി​കാ​മ​റ ക​ണ്ടെ​ത്തി​യ​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button