KeralaLatest NewsNewsIndiaCrime

മംഗളൂരുവിൽ മയക്കുമരുന്നുമായി നാല് മലയാളികൾ അറസ്റ്റിൽ: പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ

മംഗളൂരു: മംഗളൂരുവിൽ രണ്ടിടങ്ങളിലായി ബുധനാഴ്ച മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിൽ എംഡിഎംഎ മയക്കുമരുന്ന് വിൽപനയിൽ ഏർപ്പെട്ട നാലുപേർ പിടിയിൽ. കാസർഗോഡ് ജില്ലയിൽ മിയാപദവിലെ വികെ ഇബ്രാഹിം അർഷാദ്(40), ഉദ്യാവർ സ്വദേശികളായ എഎൻ മുഹമ്മദ് ഹനീഫ് (47), സെയ്ദ് ഫൗജാൻ(30), കുഞ്ചത്തൂരിലെ സിറാജുദ്ദീൻ അബൂബക്കർ (35) എന്നിവരാണ് അറസ്റ്റിലായത്.

ഇബ്രാഹിം ഒഴികെ മറ്റു മൂന്ന് പേരും ഫൽനീർ ഭാഗത്ത് എംഡിഎംഎ വില്പന നടത്തുമ്പോഴാണ് പിടിയിലായത്. ഇവരിൽ നിന്ന് അഞ്ചു ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ, ഡിജിറ്റൽ അളവ് തൂക്കം ഉപകരണം, മൊബൈൽ ഫോണുകൾ, 4000 രൂപ, മയക്കുമരുന്ന് കടത്തിയ കാർ എന്നിവ പിടിച്ചെടുത്തു.

പുരാവസ്തു തട്ടിപ്പ് കേസ്: ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് കെ സുധാകരന്‍

മംഗളൂരു ജങ്ഷൻ റയിൽവേ സ്റ്റേഷനടുത്ത് ആലപെയിൽ മയക്കുമരുന്ന് വിൽക്കുന്നതിനിടെയാണ് ഇബ്രാഹിം അറസ്റ്റിലായത്. ഇയാളിൽ നിന്നും അഞ്ചു ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ, ഡിജിറ്റൽ അളവ് തൂക്ക യന്ത്രം, മൊബൈൽ ഫോൺ,1000 രൂപ എന്നിവ പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button