കരുനാഗപ്പള്ളി: എം.ഡി.എം.എയുമായി യുവാവ് പിടിയിലായ കേസിൽ കൂട്ടുപ്രതിയും പൊലീസ് പിടിയിൽ. ആദിനാട് തെക്ക് ദ്വാരകയിൽ വിഷ്ണു ആണ്(30) പിടിയിലായത്. കരുനാഗപ്പള്ളി പൊലീസാണ് പിടികൂടിയത്.
ജൂലൈയിൽ ആദിനാട് തെക്ക്, തണൽ ജങ്ഷനിൽ നിന്ന് കേസിലെ മുഖ്യ പ്രതിയായ ഉണ്ണി എന്ന വിഷ്ണുവിനെ പിടികൂടിയിരുന്നു. പൊലീസ് നടത്തിയ രഹസ്യനീക്കത്തിനൊടുവിൽ ജില്ലയിലേക്ക് വ്യവസായിക അടിസ്ഥാനത്തിൽ ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. 728.42 ഗ്രാം എം.ഡി.എം.എ ആണ് അന്ന് പൊലീസ് കണ്ടെടുത്തത്.
Read Also : ലൈംഗിക ബന്ധത്തിന് വഴങ്ങാതിരുന്ന പെൺകുട്ടിയുടെ തല കാസ്റ്റിങ് ഡയറക്ടർ അടിച്ചുപൊട്ടിച്ചു
മുഖ്യപ്രതിയായ വിഷ്ണുവിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂട്ടുപ്രതിയായ മറ്റൊരു വിഷ്ണുവിനെ പറ്റി വിവരം ലഭിച്ചത്. തുടർന്ന്, ജില്ല പൊലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദേശ പ്രകാരം ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലെ ജില്ല ആൻറിനാർകോട്ടിക് വിഭാഗവും കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലെ പൊലീസ് സംഘവും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ ഇയാൾ പിടിയിലാവുകയായിരുന്നു.
മുഖ്യപ്രതിയായ വിഷ്ണുവിൽ നിന്നും മയക്കുമരുന്ന് വാങ്ങി ജില്ലയിലെ സ്കൂൾ-കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും ചില്ലറ വിൽപന നടത്തുന്നയാളാണ് ഇപ്പോൾ അറസ്റ്റിലായ വിഷ്ണു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ഡിസ്ട്രിക്റ്റ് ക്രൈംബ്രാഞ്ച് എ.സി.പി, കരുനാഗപ്പള്ളി എ.സി.പി എന്നിവരുടെ മേൽനോട്ടത്തിൽ, കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജു, എസ്.ഐമാരായ ഷമീർ, ഷാജിമോൻ, സി.പി.ഒ ഹാഷിം, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments