AlappuzhaLatest NewsKeralaNattuvarthaNews

രാത്രി വീട്ടിൽ അച്ഛനും മകനും തമ്മിൽ തർക്കം: പിന്നാലെ രാവിലെ അച്ഛന്‍ മരിച്ച നിലയില്‍, മകനെ കാണാനില്ല

ആലപ്പുഴ കാളാത്ത് തടിയ്‌ക്കല്‍ വീട്ടില്‍ സുരേഷ് കുമാര്‍(54) ആണ് മരിച്ചത്

ആലപ്പുഴ: കയര്‍ ഫാക്ടറി തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കാളാത്ത് തടിയ്‌ക്കല്‍ വീട്ടില്‍ സുരേഷ് കുമാര്‍(54) ആണ് മരിച്ചത്. മകൻ നിഖില്‍ (30) ഒളിവിലാണ്.

കഴിഞ്ഞ ദിവസം രാത്രി അച്ഛനും മകനും തമ്മില്‍ വീടിനുള്ളില്‍ വച്ച്‌ വാക്കേറ്റം ഉണ്ടായതായി നിഖിലിന്റെ അമ്മ മിനിമോള്‍ പൊലീസിനെ അറിയിച്ചു.

Read Also : ശ്രീ നാരായണ ഗുരു: അധസ്ഥിതരുടെ അവകാശങ്ങൾക്കായി പോരാടിയ ജാതി വിരുദ്ധ സാമൂഹ്യ പരിഷ്കർത്താവ്

വീടിന്റെ ചവിട്ടുപടിയില്‍ വീണതിനെ തുടര്‍ന്ന്, കാലിന് പരിക്കേറ്റ മിനിമോള്‍ പ്ലാസ്റ്ററിട്ട് കിടപ്പിലാണ്. രാവിലെ ഏഴരയായിട്ടും ഭര്‍ത്താവ് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് അടുത്ത മുറിയില്‍ ചെന്ന് നോക്കുമ്പോഴാണ് സുരേഷ് മരിച്ച വിവരം മിനിമോള്‍ അറിഞ്ഞത്. ഇവരുടെ ബഹളം കേട്ടാണ് അയല്‍വാസികള്‍ എത്തിയത്.

നോര്‍ത്ത് പൊലീസ് ഹൗസ് സ്റ്റേഷൻ ഓഫീസര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഈ മാസം 28-ന് നിഖിലിന്റെ വിവാഹം ആണ്. വിവാഹ ആവശ്യത്തിനായി എടുത്ത പണത്തിനെ ചൊല്ലിയാണ് ഇരുവരും തർക്കത്തിലായത്. നഗരത്തിലെ ഒരു കേബിള്‍ സ്ഥാപനത്തിലെ ജോലിക്കാരൻ ആണ് നിഖില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button