കൊച്ചി: കളമശേരിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാർക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ആറു യുവാക്കൾ അറസ്റ്റിൽ. നെടുമ്പാശേരി സ്വദേശി മുഹമ്മദ് സുഹൈല്‍, കളമശേരി സ്വദേശികളായ വിഷ്ണുജിത്, ബിനിഷാദ്, മലപ്പുറം സ്വദേശി മുഹമ്മദ് അസ്ലം, ആലുവ സ്വദേശി വിഷ്ണു, വരാപ്പുഴ സ്വദേശി റിഫാസ് എന്നിവരാണ് പിടിയിലായത്. കളമശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷ്നേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടന്നു
ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. പെട്രോള്‍ പമ്പ് ജീവനക്കാരായ ഒഡീഷ സ്വദേശി നിവേദ് നായിക്, റാന്നി സ്വദേശി വിവേക് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
കഴിഞ്ഞ 11-ന് വാഹനത്തില്‍ സിഎന്‍ജി നിറയ്ക്കുന്നതിനെ ചൊല്ലി യുവാക്കളും പമ്പ് ജീവനക്കാരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു.
Post Your Comments