മസ്‌കത്ത്: രാജ്യത്ത് സ്വർണ്ണം, വെള്ളി മുതലായ വിലപിടിച്ച ലോഹങ്ങൾ, രത്‌നക്കല്ലുകൾ മുതലായവ വ്യാപാരം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിബന്ധന ഏർപ്പെടുത്തി ഒമാൻ. മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷനാണ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയത്.
Read Also: കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ കടുക് തന്നെ താരം
രാജ്യത്ത് വിലയേറിയ ലോഹങ്ങൾ, രത്‌നക്കല്ലുകൾ മുതലായവ വിൽക്കുകയും, വാങ്ങുകയും ചെയ്യുന്ന മുഴുവൻ സ്ഥാപനങ്ങളും 5000 റിയാലിന് മുകളിൽ മൂല്യമുള്ള വാണിജ്യ ഇടപാടുകൾക്കായി ഇലക്ട്രോണിക് പേയ്‌മെന്റ്, ചെക്കുകൾ അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ എന്നിവയിൽ ഏതെങ്കിലും ഒരു മാർഗം നിർബന്ധമായും സ്വീകരിക്കേണ്ടതാണെന്നാണ് നിബന്ധന.
2023 ഓഗസ്റ്റ് 14 മുതൽ ഈ നിബന്ധന ഒമാനിൽ പ്രാബല്യത്തിൽ വന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read Also: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി, ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്ന സൂചന നല്‍കി മന്ത്രി കെ.കൃഷ്ണന്‍കുട്ടി
Post Your Comments