KannurKeralaNattuvarthaLatest NewsNews

വ​യോ​ധി​ക​ന്റെ എ.​ടി.​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം ക​വ​ർ​ന്നു: വിമുക്തഭടൻ പിടിയിൽ

മ​യ്യി​ൽ വേ​ളം സ്വ​ദേ​ശി ഉ​ര​ട​പൊ​ടി​ക്കു​ണ്ട് യു. ​കൃ​ഷ്ണ​നെ​യാ​ണ് (58) അറസ്റ്റ് ചെയ്തത്

ക​ണ്ണൂ​ർ: വ​യോ​ധി​ക​ന്റെ എ.​ടി.​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം ക​വ​ർ​ന്ന​യാൾ അറസ്റ്റിൽ. മ​യ്യി​ൽ വേ​ളം സ്വ​ദേ​ശി ഉ​ര​ട​പൊ​ടി​ക്കു​ണ്ട് യു. ​കൃ​ഷ്ണ​നെ​യാ​ണ് (58) അറസ്റ്റ് ചെയ്തത്. ക​ണ്ണൂ​ര്‍ ടൗ​ൺ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

മു​ൻ സി.​ആ​ർ.​പി.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​തി വി​വി​ധ എ.​ടി.​എ​മ്മു​ക​ളി​ൽ നി​ന്ന് 45,000 രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. ക​ണ്ണൂ​ർ സി​റ്റി നാ​ലു​വ​യ​ൽ സ്വ​ദേ​ശി​യു​ടെ എ.​ടി.​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി പ​ണം ക​വ​ർ​ന്ന​ത്. ജൂ​ലൈ 22-ന് ​ക​ണ്ണൂ​ർ താ​വ​ക്ക​ര​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് എ.​ടി.​എം കാ​ർ​ഡ് ന​ഷ്ട​പ്പെ​ട്ട​ത്. പ​രാ​തി ന​ൽ​കാ​നാ​യി ബാ​ങ്കി​ൽ എ​ത്തു​മ്പോ​ഴേ​ക്കും അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ല​ത​വ​ണ​ക​ളാ​യി 45,500 രൂ​പ പി​ൻ​വ​ലി​ച്ച​താ​യി ഫോ​ണി​ൽ സ​ന്ദേ​ശം വ​ന്നി​രു​ന്നു. തു​ട​ർ​ന്ന്, ടൗ​ൺ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Read Also : ആഗോള സമ്പദ് വ്യവസ്ഥയിൽ പത്താം സ്ഥാനത്ത് നിന്ന് ഇന്ത്യ ഇന്ന് 5-ാമത്, 2024 ഓഗസ്റ്റ് 15നും ചെങ്കോട്ടയില്‍ എത്തും: മോദി

കേ​സെ​ടു​ത്ത പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ എ.​ടി.​എ​മ്മി​ലെ നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ത്തി​ൽ നി​ന്നാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. മ​യ്യി​ൽ സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ കേ​സ് നി​ല​വി​ലു​ണ്ടെന്ന് പൊലീസ് പറഞ്ഞു.

ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ പി.​എ. ബി​നു​മോ​ഹ​ന​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെച്ചാണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button