യൂണിയൻ ജാക്ക് താഴ്ത്തി ധീരതയുടെയും സമൃദ്ധിയുടെയും ചിഹ്നമായ ത്രിവർണ്ണ പതാക വാനിൽ പാറിപ്പറന്നിട്ട് ഇന്ന് 76 വർഷം. ധീര സ്മരണയിൽ ഇന്ന് രാജ്യം 77-ാം സ്വാതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത്. ‘നാനാത്വത്തിൽ ഏകത്വം’ എന്ന വാക്യം മുറുകെ പിടിച്ചാണ് രാജ്യം ഓരോ സ്വാതന്ത്ര്യ ദിനവും ആഘോഷിക്കുന്നത്. ഇന്ന് ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തും. പതാക ഉയർത്തുന്ന വേളകൾ ആത്മനിർഭരതയുടെയും, ആത്മാഭിമാനത്തിന്റെയും, ആത്മവീര്യം പകരുന്ന നിമിഷം കൂടിയാണ്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് രാജ്യത്തിന്റെ വളർച്ചയുമായി ബന്ധപ്പെട്ട് നിരവധി തരത്തിലുള്ള പ്രവചനങ്ങൾ നിലനിന്നിരുന്നു. എന്നാൽ, പല പ്രവചനങ്ങളെയും അതിജീവിച്ചാണ് ഓരോ മേഖലയിലും രാജ്യം നേട്ടം കൈവരിച്ചത്. 76 വർഷങ്ങൾ പിന്നിട്ട് മുന്നിലേക്ക് കുതിക്കുമ്പോൾ ഓരോ മേഖലയിലും നിർണായക ചുവടുവെപ്പുകൾ നടത്താൻ ഭാരതത്തിന് സാധിച്ചിട്ടുണ്ട്.
Also Read: ശനി ദോഷം അകറ്റാൻ ഈ പരിഹാരക്രിയകൾ അനുഷ്ഠിക്കൂ
140 കോടിയിലധികം വരുന്ന ജനങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, ലോകരാജ്യം എന്ന നിലയിൽ നിന്നും ലോക നേതൃത്വത്തിലേക്ക് ഇന്ത്യ നടന്നു കയറുകയാണ്. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായും, നാലാമത്തെ സൈനിക ശക്തിയായും ഭാരതം മാറിയിട്ടുണ്ട്. ശാസ്ത്ര സാങ്കേതികവിദ്യകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനും രാജ്യത്തിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.
Leave a Comment