കോട്ടയം: ഒമ്പത് വർഷമായി ഇന്ത്യ മുന്നോട്ട് പോകുമ്പോൾ കേരളം പിറകോട്ടാണ് പോകുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. കേരളത്തിൽ പരസ്പരം മത്സരിക്കുമ്പോഴും സിപിഎമ്മും കോൺഗ്രസും ദേശീയതലത്തിൽ ഒരുമിച്ചാണെന്നും എല്ലാ ദേശീയ വിഷയങ്ങളിലും അവർക്ക് ഒരേ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ കേരളത്തിൽ ഒരു ബദൽ ആവശ്യമാണെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.
ജയിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ബിജെപി പുതുപ്പള്ളിയിൽ മത്സരിക്കുന്നത്. രാഷ്ട്രീയ നിലപാട് വ്യക്തിബന്ധങ്ങളെ ബാധിക്കില്ലെന്നും ചാണ്ടി ഉമ്മൻ തന്റെ അടുത്ത സുഹൃത്താണെന്നും അനിൽ ആന്റണി പറഞ്ഞു. തന്റെ പപ്പ ഇപ്പോഴും കോൺഗ്രസാണ്. വീട്ടിൽ രാഷ്ട്രീയം സംസാരിക്കാറില്ല. പുതുപ്പള്ളിയിൽ സഹതാപതരംഗം ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.
Post Your Comments