KottayamLatest NewsKeralaNattuvarthaNews

സാ​മ്പ​ത്തി​ക ബാ​ധ്യ​ത​: ദ​മ്പ​തി​ക​ൾ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

വൈ​ക്കം മ​റ​വ​ൻ​ന്തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ത​റ​വ​ട്ട​ത്ത് വൃ​ന്ദാ​വ​നി​ൽ ന​ടേ​ശ​ൻ (48) ഭാ​ര്യ സി​നി​മോ​ൾ (43 )എ​ന്നി​വ​രെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാണ് കണ്ടെത്തിയത്

വൈ​ക്കം: ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ ജീവനൊടുക്കിയ നി​ല​യി​ൽ ക​ണ്ടെ​ത്തി. വൈ​ക്കം മ​റ​വ​ൻ​ന്തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ത​റ​വ​ട്ട​ത്ത് വൃ​ന്ദാ​വ​നി​ൽ ന​ടേ​ശ​ൻ (48) ഭാ​ര്യ സി​നി​മോ​ൾ (43 )എ​ന്നി​വ​രെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാണ് കണ്ടെത്തിയത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെയാണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ര​ണ്ടു പെ​ൺ മ​ക്ക​ളാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. കു​ട്ടി​ക​ൾ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മാ​താ​പി​താ​ക്ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

Read Also : ‘മാപ്പ് പറഞ്ഞതിന് ശേഷം ക്ലാസിൽ കയറട്ടെ’: വിദ്യാർഥികളോട് വിരോധമില്ലെന്ന് മഹാരാജാസിലെ അധ്യാപകൻ പ്രിയേഷ്

മൈ​ക്രോ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള സാ​മ്പ​ത്തി​ക ബാ​ധ്യ​ത​മൂ​ല​മാ​ണ് ഇ​വ​ർ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. മൂ​ന്ന് വ​ർ​ഷം മു​മ്പ് കെ​എ​സ്ആ​ർ​ടി​സി​യി​ൽ എം ​പാ​ന​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ന​ടേ​ശ​ൻ ജോ​ലി​യി​ൽ നി​ന്നു പി​രി​ച്ചു​വി​ട്ട​തി​നു​ശേ​ഷം ക​ക്ക വാ​ര​ൽ തൊ​ഴി​ലാ​ളി​യാ​യി ഉ​പ ജീ​വ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹ​ങ്ങ​ൾ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. വൈ​ക്കം പൊലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button