ന്യൂഡല്‍ഹി: 77-ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ‘ഭാരത് മാതാ’ എന്ന് രാഹുല്‍ പറഞ്ഞു. എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 145 ദിവസം നീണ്ട ‘ഭാരത് ജോഡോ’ യാത്രയുടെ അനുഭവക്കുറിപ്പും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.
Read Also: കഞ്ചാവുമായി പിടിയിലായവർ എക്സൈസ് ഓഫീസ് അടിച്ചുതകർത്തു: സംഭവം തലശ്ശേരിയിൽ
താന്‍ സ്നേഹിക്കുന്ന ഇന്ത്യയെ മനസിലാക്കാനാണ് 145 ദിവസത്തെ യാത്ര നടത്തിയതെന്ന് രാഹുല്‍ പറയുന്നു. ഇന്ത്യയെ സംരക്ഷിക്കാന്‍ ഇനിയുമേറെ വേദനയും വിമര്‍ശനങ്ങളും സഹിക്കേണ്ടി വന്നാലും പിന്നോട്ടില്ലെന്നും, അതിന് തന്റെ ജീവന്‍ വരെ നല്‍കാന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഇന്ത്യയിലിപ്പോള്‍ ‘ഭാരത് മാതാ’ അണ്‍പാര്‍ലമെന്ററി പദമായി മാറിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അയോഗ്യതാ കേസില്‍ കുറ്റവിമുക്തനാക്കിയതിന് ശേഷം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലെ 24 വാക്കുകള്‍, സഭാ രേഖകളില്‍ നിന്ന് നീക്കിയത് സംബന്ധിച്ചും അദ്ദേഹം ട്വീറ്റ് ചെയ്തു.
Post Your Comments