കിളിമാനൂർ: നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി. കുമ്മിൾ പഞ്ചായത്തിൽ വട്ടത്താമര മുല്ലക്കര വാടക വീട്ടിൽ നിന്നാണ് പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടിയത്. സൽമാൻ എന്നയാളാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്.
Read Also : താലിബാന് ഭരണം എല്ലാവര്ക്കും മാതൃക, നബിയെ പോലെ കരുണയുള്ളവരാണ് താലിബാന്: ഇമാം സുലൈമാന് ഗാനി
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കടയ്ക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തിയത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്.
Read Also : ‘മാപ്പ് പറഞ്ഞതിന് ശേഷം ക്ലാസിൽ കയറട്ടെ’: വിദ്യാർഥികളോട് വിരോധമില്ലെന്ന് മഹാരാജാസിലെ അധ്യാപകൻ പ്രിയേഷ്
ഇരുപത്തിയഞ്ചു ചാക്കുകളിലായി ഏകദേശം അഞ്ച് ലക്ഷം രൂപ വില വരുന്ന ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പ്രതിയെ പിടികൂടാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.
Post Your Comments