PathanamthittaNattuvarthaLatest NewsKeralaNews

വ​യോ​ധി​ക​നെ മു​ൻ​വി​രോ​ധം കാ​ര​ണം ക​മ്പി​കൊ​ണ്ട് ത​ല​ക്ക്​ അ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു: പ്രതി പിടിയിൽ

വ​ട​ശ്ശേ​രി​ക്ക​ര കു​രി​ശും​മൂ​ട് ജീ​ര​ക​ത്തി​നാ​ൽ വീ​ട്ടി​ൽ ബി​നു മാ​ത്യു​വാ​ണ്​ (46) അ​റ​സ്റ്റി​ലാ​യ​ത്

വ​ട​ശ്ശേ​രി​ക്ക​ര: പ​രി​ച​യ​ക്കാ​ര​നാ​യ വ​യോ​ധി​ക​നെ മു​ൻ​വി​രോ​ധം കാ​ര​ണം ക​മ്പി​കൊ​ണ്ട് ത​ല​ക്ക്​ അ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​ അറസ്റ്റിൽ. വ​ട​ശ്ശേ​രി​ക്ക​ര കു​രി​ശും​മൂ​ട് ജീ​ര​ക​ത്തി​നാ​ൽ വീ​ട്ടി​ൽ ബി​നു മാ​ത്യു​വാ​ണ്​ (46) അ​റ​സ്റ്റി​ലാ​യ​ത്. പെ​രു​നാ​ട് പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 2.15-ന് ​വ​ട​ശ്ശേ​രി​ക്ക​ര മാ​ർ​ക്ക​റ്റി​ലെ ഷെ​ഡി​നു​ള്ളി​ൽ വെ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വ​ട​ശ്ശേ​രി​ക്ക​ര ക​ല്ലോ​ൺ വീ​ട്ടി​ൽ സേ​തു​രാ​മ​ൻ നാ​യ​ർ (65) ചി​കി​ത്സ​യി​ലാ​ണ്.

Read Also : വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ‘ഹോളിഡേ ഹീസ്റ്റ്’ ഗെയിം, വിജയികൾക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ അവസരം

പ്ര​തി​യു​ടെ നി​ര​ന്ത​ര​ശ​ല്യം കാ​ര​ണം വീ​ട്ടു​കാ​ർ സ്ഥ​ലം വിറ്റു​പോ​യി പാ​മ്പാ​ടി​യി​ലാ​ണ് താ​മ​സം. ഇ​യാ​ൾ വ​ട​ശ്ശേ​രി​ക്ക​ര​യി​ലും മ​റ്റും അ​ല​ഞ്ഞു​തി​രി​ഞ്ഞ്​ ന​ട​ക്കു​ന്ന​യാ​ളാ​ണ്. ഇ​യാ​ളു​ടെ ദേ​ഹ​ത്തും പ​രി​ക്കു​ണ്ട്.

പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button