KeralaLatest NewsNews

ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷ്‌നേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടന്നു

തിരുവനന്തപുരം: ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷ്‌നേഴ്‌സ്
അസോസിയേഷന്റെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടന്നു. 49-ാം സംസ്ഥാന സമ്മേളനമാണ് ഓഗസ്റ്റ് 12,13 തിയതികളില്‍ തലസ്ഥാന നഗരിയില്‍ നടന്നത്. സമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്ന 35 ഓളം പ്രഗല്‍ഭര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു.

Read Also: സ്കൂ​ട്ട​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് അപകടം: പിഞ്ചുകുഞ്ഞടക്കം മൂ​ന്ന് പേർക്ക് പ​രി​ക്ക്

സമ്മേളനം 12-ാം തിയതി വൈകീട്ട് 7.30ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ ഉദ്ഘാടനം ചെയ്തു. 13ന് നടന്ന വാലിഡിക്ടറി സമ്മേളനം കേരള യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സയന്‍സ് വൈസ് ചാന്‍സലര്‍ ഡോ.മോഹന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാരായ ദേവിന്‍ പ്രഭാകര്‍, അഭിലാഷ് ബാല്‍സലാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരുവനന്തപുരത്ത് സമ്മേളനം സംഘടിപ്പിച്ചത്.

പ്രൈവറ്റ് ഹോസ്പിറ്റല്‍ പ്രതിനിധികളും ഡോക്ടര്‍മാരും ഉള്‍പ്പെടെ 320 പേര്‍ മീറ്റിംഗില്‍ പങ്കെടുത്തു. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന റോബോട്ടിക് സര്‍ജന്‍ ഡോ.സോമശേഖര്‍ നൂതനമായ റോബോട്ടിക് സര്‍ജറിയെ പറ്റിയുള്ള പഠന ക്ലാസ് എടുത്തു.

അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയില്‍ പ്രസിഡന്റായി ഡോ അബ്ദുള്‍ വഹാബ്, സെക്രട്ടറിയായി ഡോ സജീര്‍, വൈസ് പ്രസിഡണ്ടായി ഡോ . ദേവിന്‍ പ്രഭാകര്‍ , ട്രഷറര്‍ ആയി ഡോ വി.സി മാമന്‍ എന്നിവരേയും തിരഞ്ഞെടുത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button