അമരാവതി: തിരുപ്പതിയില്‍ വീണ്ടും പുലിയിറങ്ങി. തീര്‍ഥാടകര്‍ ബഹളം വച്ചതോടെ പുലി കാട്ടിലേക്ക് ഓടി മറഞ്ഞു. രാവിലെ 11-ന് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള കാനനപാതയിലാണ് പുലിയെ കണ്ടത്.
അതേസമയം, തിരുപ്പതിയില്‍ കഴിഞ്ഞ ദിവസം ആറ് വയസുകാരിയെ ആക്രമിച്ച് കൊന്ന പുലി രാവിലെ പിടിയിലായിരുന്നു. വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരുപ്പതിയില്‍ കുട്ടികളുമായി എത്തുന്നവര്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ അഞ്ച് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ കുട്ടികളുമായി എത്തുന്നവരെ കടത്തിവിടൂ.
ഒറ്റയ്ക്ക് മല കയറാന്‍ ആരെയും അനുവദിക്കില്ല. തീര്‍ഥാടനത്തിന് എത്തുന്നവരെ നൂറ് പേരുള്ള സംഘങ്ങളായി തിരിക്കും. ഓരോ സംഘത്തിനൊപ്പവും ഒരു ഫോറസ്റ്റ് ഗാര്‍ഡിനെ അയക്കാനും തീരുമാനമായി.
Leave a Comment