KeralaLatest NewsNews

ജ്വല്ലറിയിൽ മോഷണം: ആഭരണങ്ങൾ നഷ്ടപ്പെട്ടു

കണ്ണൂർ: ജ്വല്ലറിയിൽ മോഷണം. കണ്ണൂർ പയ്യാവൂരിലെ ജ്വല്ലറിയിലാണ് മോഷണം നടന്നത്. മൂന്ന് കിലോ വെള്ളിയാഭരണങ്ങൾ ജ്വല്ലറിയിൽ നിന്നും മോഷണം പോയി. ജ്വല്ലറിയുടെ പഴയ ആഭരണങ്ങൾ ഉരുക്കുന്ന മുറിയുടെ പൂട്ട് തകർത്തായിരുന്നു മോഷണം നടന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞെങ്കിലും മുഖം വ്യക്തമല്ല.

Read Also: ഇന്ത്യൻ വിപണിയിലെ താരമാകാൻ പുതിയ രൂപത്തിലും ഭാവത്തിലും ഹീറോ കരിസ്മ എക്സ്എംആർ 210 എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

പയ്യാവൂർ പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പയ്യാവൂർ ടൗണിൽ പ്രവർത്തിക്കുന്ന ചേന്നാട്ട് ജ്വല്ലറിയുടെ മുകളിൽ പ്രവർത്തിക്കുന്ന ആഭരണ നിർമ്മാണ സ്ഥലത്താണ് കവർച്ച നടന്നത്.

Read Also: എറണാകുളം സെന്റ്മേരീസ് ബസിലിക്കയിൽ സംഘർഷം, മാര്‍പാപ്പയുടെ പ്രതിനിധിയെ വിമതവിഭാഗം തടഞ്ഞു: പോലീസ് ലാത്തിച്ചാർജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button