ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് 9 പേര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത്. 954 പൊലീസുകാര്‍ക്കാണ് ഇത്തവണ രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചിരിക്കുന്നത്. വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത് എസ് പി ആര്‍ മഹേഷിനാണ്. എസ് പി സോണി ഉമ്മന്‍ കോശി, ഡിവൈഎസ്പി സി.ആര്‍ സന്തോഷ്, സിഐ ജി.ആര്‍ അജീഷ്, എഎസ്‌ഐ ആര്‍ ജയശങ്കര്‍, എഎസ്‌ഐ ശ്രീകുമാര്‍, എന്‍ ഗണേഷ് കുമാര്‍, പി.കെ സത്യന്‍, എന്‍.എസ് രാജഗോപാല്‍, എം ബിജു പൗലോസ് എന്നിവര്‍ക്കാണ് സ്തുത്യര്‍ഹസേവനത്തിനുള്ള പൊലീസ് മെഡലുകള്‍ ലഭിച്ചിരിക്കുന്നത്.
അതേസമയം, ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ അതീവ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. സുരക്ഷയുടെ ഭാഗമായി 1,000 ഫേഷ്യല്‍ റെക്കഗ്നിഷന്‍ (മുഖം തിരിച്ചറിയല്‍) ക്യാമറകള്‍, ആന്റി-ഡ്രോണ്‍ സംവിധാനങ്ങള്‍, 10,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ എന്നിവ ഒരുക്കിയിട്ടുണ്ട്.
Post Your Comments