പത്തനംതിട്ട: പുളിക്കീഴില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് സാധ്യതയില്ലെന്ന് നിഗമനം. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകത്തിന് സാധ്യതയില്ലെന്ന പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുളിക്കീഴ് ജംഗ്ഷനിലെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയെങ്കിലും സംഭവവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഒന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.
ഫോറന്‍സിക് പരിശോധനാഫലം വന്നതിനു ശേഷം മാത്രമേ സംഭവം കൊലപാതകമാണ് എന്ന് ഉറപ്പിക്കാന്‍ കഴിയൂ എന്നാണ് പൊലീസ് നിലപാട്. തിരുവല്ല ഡിവൈഎസ്പി എസ് അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
Post Your Comments