ഡൽഹി: തക്കാളിവില കുറച്ച് വിൽക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം. ഓഗസ്‌റ്റ് 15 മുതൽ, തക്കാളി കിലോയ്ക്ക് 50 രൂപ നിരക്കിൽ ചില്ലറ വിൽപന നടത്തണമെന്ന് ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷനും നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനും കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. മൊത്തക്കച്ചവട വിപണിയിൽ തക്കാളിയുടെ വിലയിടിവ് കണക്കിലെടുത്താണ് ഉപഭോക്തൃകാര്യ വകുപ്പിന്റെ തീരുമാനം.
നേരത്തെ, എൻസിസിഎഫും നാഫെഡും സംഭരിക്കുന്ന തക്കാളിയുടെ ചില്ലറ വിൽപന വില കിലോയ്ക്ക് 90 രൂപയായിരുന്നത് 80 രൂപയായി കുറച്ചിരുന്നു. ജൂലൈ 20 മുതൽ ഇത് കിലോയ്ക്ക് 70 രൂപയായി കുറച്ചു. കൂടാതെ, ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി തക്കാളി ചില്ലറ വിൽപ്പനയും ഏജൻസി നടത്തുന്നുണ്ട്.
വിദേശ വിനോദ സഞ്ചാരികളെ വരവേൽക്കുന്നതിൽ ഒന്നാമതെത്തി ഗുജറാത്ത്, അറിയാം ഏറ്റവും പുതിയ കണക്കുകൾ
കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്ന്, എൻസിസിഎഫും നാഫെഡും ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിപണികളിൽ നിന്ന് ഉപഭോഗ കേന്ദ്രങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കായി തക്കാളി സംഭരിക്കാൻ തുടങ്ങിയിരുന്നു. ഓഗസ്‌റ്റ് 13 വരെ എൻസിസിഎഫും നാഫെഡും ചേർന്ന് 15 ലക്ഷം കിലോ തക്കാളിയാണ് സംഭരിച്ചത്.
Post Your Comments