KeralaLatest NewsNews

സംസ്ഥാനത്ത് വീണ്ടും പനി മരണം: മരിച്ചത് പ്ലസ് 2 വിദ്യാർത്ഥിനി

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പനി മരണം. കണ്ണൂർ ചെറുകുന്നിൽ പനി ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. പള്ളിച്ചാലിലെ ഫാത്തിമ മിസ്വയാണ് മരണപ്പെട്ടത്. കടുത്ത പനിയെ തുടർന്ന് വീട്ടിൽ വിശ്രമിക്കവെ കുഴഞ്ഞ് വീണ് ആണ് മരണം സംഭവിച്ചത്. ചെറുകുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ഫാത്തിമ.

Read Also: ഇനി ജോലി ആവശ്യങ്ങൾക്ക് ഐഫോണും ഐപാഡും ഉപയോഗിക്കേണ്ട! ആപ്പിൾ ഡിവൈസുകൾക്ക് വിലക്കുമായി ഈ രാജ്യം

കണ്ണൂരിൽ കഴിഞ്ഞ ദിവസവും പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചിരുന്നു. കവിണിശ്ശേരി സ്വദേശി ആരവ് നിഷാന്താണ് മരിച്ചത്. കടുത്ത പനി ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണപ്പെട്ടത്.

Read Also: ‘നിങ്ങളെയല്ല നിങ്ങളെയൊക്കെ ഇടതുപക്ഷം എന്ന് വിളിച്ച് ഊറ്റം കൊള്ളുന്നവരെയാണ് മാനസിക രോഗത്തിന് ചികിത്സിക്കേണ്ടത്’: ഹരീഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button