ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തി റഷ്യ. ഐഫോൺ, ഐപാഡ് ഉൾപ്പെടെയുള്ള ഡിവൈസുകൾ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാണ് വിലക്ക്. ഐഫോൺ അടക്കമുള്ള ഉപകരണങ്ങളിൽ നിന്ന് ഡാറ്റ ചോരുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റഷ്യൻ ഡിജിറ്റൽ വികസന മന്ത്രാലയത്തിന്റെ പുതിയ നടപടി.
വ്യക്തിഗത ആവശ്യങ്ങൾക്ക് ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കാൻ അനുമതിയുണ്ട്. രണ്ട് മാസങ്ങൾക്ക് മുൻപാണ് റഷ്യയുടെ സുരക്ഷ ഏജൻസിയായ എഫ്എസ്ബി ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ആപ്പിൾ ഉപകരണങ്ങൾ യുഎസിന്റെ നിർദ്ദേശം പാലിച്ച് നിരവധി തവണ ഡാറ്റ ചോർത്തിയിട്ടുണ്ടെന്നാണ് റഷ്യയുടെ കണ്ടെത്തൽ. എന്നാൽ, ഇത് സംബന്ധിച്ച് യുഎസ് ഔദ്യോഗിക പ്രതികരണങ്ങൾ ഇതുവരെ നടത്തിയിട്ടില്ല.
Also Read: ആ സന്ദേശങ്ങൾ തട്ടിപ്പ്: ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി
അടുത്ത മാസമാണ് ഐഫോൺ 15 സീരീസിന്റെ ലോഞ്ച് നടക്കാനിരിക്കുന്നത്. ഇതിനിടെയാണ് റഷ്യ ആപ്പിൾ ഉപകരണങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉന്നയിച്ചത്. അതേസമയം, കഴിഞ്ഞ വർഷം ആപ്പിൾ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് ഖത്തറിലെ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു.
Post Your Comments