തൃശൂര്‍: കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തില്‍ സെക്രട്ടറി ആയിരുന്ന അബ്ദുള്‍ ഹക്കീമിനെയാണ് കോടതി ശിക്ഷിച്ചത്. മൂന്ന് വര്‍ഷം വീതം കഠിന തടവും 1,00,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കൊല്ലങ്കോട് പഞ്ചായത്തില്‍ 2007-ല്‍ സെക്രട്ടറി ആയിരുന്നു അബ്ദുള്‍ ഹക്കീം. പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ കെട്ടിട നമ്പര്‍ നല്‍കുന്നതിന് അബ്ദുള്‍ ഹക്കീം 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷാ നടപടി. പ്രകാശൻ എന്നയാളില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് അബ്ദുള്‍ ഹക്കീം പിടിയിലായത്. പ്രകാശന്റെ സായി മെഡിക്കല്‍ സെന്റര്‍ എന്ന സ്ഥാപനത്തിന് ബില്‍ഡിങ് നമ്പര്‍ ലഭിക്കുന്നതിനായി സമര്‍പ്പിച്ച ഡീവിയേഷൻ പ്ലാൻ അംഗീകരിച്ച് നല്‍കാൻ പ്രതി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പരാതിക്കാരനോട് നേരത്തെ മേടിച്ച 6000 രൂപക്ക് പുറമെ ആയിരുന്നു വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടത്.
കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അബ്ദുള്‍ ഹക്കീമിന് രണ്ട് വകുപ്പുകളിലായിട്ടാണ് 3 വര്‍ഷം വീതം കഠിന തടവിനും 1,00,000 രൂപ പിഴയും വിധിച്ചത്. കഠിനതടവ് ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും. പിഴത്തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
Post Your Comments