നിരവധി പോഷകങ്ങൾ അടങ്ങിയ പച്ചക്കറിയാണ് പാവയ്ക്ക. ഇതിൻ്റെ കയ്പേറിയ രുചി കൊണ്ട് പലരും പാവയ്ക്ക ഒഴിവാക്കാറുണ്ട്. ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ മുതൽ പൊട്ടാസ്യം, വിറ്റാമിൻ സി വരെയുള്ള പ്രധാന പോഷകങ്ങളുടെ ഒരു നീണ്ട നിര തന്നെ അടങ്ങിയിരിക്കുന്നു.
പാവയ്ക്കയിൽ രക്തത്തിലെ ഷുഗർ ലെവൽ നിയന്ത്രിക്കാൻ സഹായിക്കുന്ന ഇൻസുലിൻ പോലെയുള്ള സംയുക്തമായ പോളിപെപ്റ്റൈഡ്-പി അഥവാ പി-ഇൻസുലിൻ അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവികമായ രീതിയിൽ പ്രമേഹത്തെ നിയന്ത്രിച്ച് നിർത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
കാത്സ്യം, വിറ്റാമിൻ സി എന്നിവ പാവയ്ക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പാവയ്ക്കയുടെ കയ്പ്പ് മാറണമെങ്കിൽ പാവയ്ക്ക ജ്യൂസിൽ അൽപം തേനോ ശർക്കരയോ ചേർത്ത് കഴിക്കാം. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും പാവയ്ക്ക ജ്യൂസായി കുടിക്കുക.
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും പാവയ്ക്ക ജ്യൂസ് സഹായിക്കും. ഇത് പതിവായി കുടിക്കുന്നത് വഴി ഹൃദയാഘാതത്തിന്റെയും സ്ട്രോക്കിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയും എന്ന് പറയപ്പെടുന്നു.
പതിവായി കയ്പക്ക ജ്യൂസ് കുടിക്കുന്നത് മുടികൊഴിച്ചിലും മുടിയുടെ നരയും കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. മുടിയുടെ അറ്റം മുടി പിളരുന്നതും, മുടിയുടെ ബലം കുറയുന്നതും താരൻ ചൊറിച്ചിലിൽ തുടങ്ങിയ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് ഏറ്റവും നല്ലൊരു പ്രതിവിധിയാണ് പാവയ്ക്ക.
Post Your Comments