പുതുപ്പള്ളി തെരഞ്ഞെടുപ്പ്: അരങ്ങേറുക ശക്തമായ രാഷ്ട്രീയ മത്സരമെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: സഹതാപമല്ല, ശക്തമായ രാഷ്ട്രീയ മത്സരമാണ് പുതുപ്പള്ളിയിൽ അരങ്ങേറുകയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സഹതാപ മത്സരമാണെന്ന് പറയുന്നത് യുഡിഫ് നേതാക്കളാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ജെയ്ക് സി തോമസ് എന്‍എസ്എസ് ആസ്ഥാനത്ത്, സുകുമാരന്‍ നായരെ കണ്ട് പിന്തുണ തേടി

തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നത് കൊണ്ടാണിത്. മറ്റു സ്ഥാനാർത്ഥികൾ മത്സരിക്കരുതെന്ന് പോലും ഒരുവേള കോൺഗ്രസിന്റെ നേതാവ് പറഞ്ഞു. അത് അവരുടെ ദുർബലതയും ജനങ്ങളെ അഭിമുഖീകരിക്കാനുള്ള പ്രാപ്തികേടുമാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് കേരളത്തിനാകെയും പുതുപ്പള്ളിക്ക് പ്രത്യേകിച്ചും സുപരിചിതനാണ്. ഉയർന്ന രാഷ്ട്രീയ നിലവാരവും പക്വതയോടെ കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന നേതാവാണ് അദ്ദേഹം. ജെയ്ക്കിനെ പുതുപ്പള്ളിയിലെ ജനങ്ങൾ സന്തോഷപൂർവം അവരുടെ പ്രതിനിധിയായി തെരഞ്ഞെടുക്കും. അതിനുള്ള എല്ലാ സാഹചര്യവും പുതുപ്പള്ളിയിലുണ്ടെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

Read Also: കഞ്ഞിവെള്ളം കളയാതെ കുറച്ച് ഉലുവ ഇട്ടുവെയ്ക്കൂ; അറിയാം ഈ ഹെയര്‍ മാസ്കിനെ പറ്റി…

Share
Leave a Comment