Latest NewsKeralaNews

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി, ആം ആദ്മി സംസ്ഥാന പ്രസിഡന്റിനെതിരെ പൊലീസ് കേസ്

തിരുവനന്തപുരം: മദ്യലഹരിയില്‍ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ ആം ആദ്മി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വില്‍സണ് എതിരെ കേസെടുത്തു. ശനിയാഴ്ച രാത്രി കൊല്ലം കാങ്കത്തുമുക്കിലായിരുന്നു അപകടം. വിനോദ് മാത്യു സഞ്ചരിച്ച വാഹനം സിഗ്‌നല്‍ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Read Also: ഓണത്തിന് മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസമായി റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം

ഇയാളെ നാട്ടുകാര്‍ ആണ് പൊലീസിന് കൈമാറിയത്. വൈദ്യപരിശോധനയില്‍ വിനോദ് മദ്യപിച്ചതായി കണ്ടെത്തുകയും ചെയ്തു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്ന് പൊലീസ് പറയുന്നു. കൊല്ലം വെസ്റ്റ് പൊലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button