ErnakulamNattuvarthaLatest NewsKeralaNewsCrime

കള്ളപ്പണം വെളുപ്പിക്കൽ: മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരനെ ഇഡി കൊച്ചിയിൽ നിന്ന് പിടികൂടി

കൊച്ചി: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോരൻ അശോക് കുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചെന്നൈയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് കൊച്ചിയിൽ വെച്ച് അശോക് കുമാറിനെ അറസ്റ്റ് ചെയ്തത്. നേരത്തെ, സെന്തിൽ ബാലാജിയെ അറസ്റ്റു ചെയ്തതിനു പിന്നാലെ അശോക് കുമാറിന്റെ വീട്ടിലുൾപ്പെടെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.

തുടർന്ന്, നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പും ഇഡിയും അശോക് കുമാറിനു പലതവണ നോട്ടിസ് നൽകിയിരുന്നു. എന്നാൽ, ഇഡി കണ്ടെടുത്ത രേഖകളിൽ‍ മറുപടി നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ട അശോക് ചെന്നൈ വിട്ട് മാറിനിൽക്കുകയായിരുന്നു.

വി​വി​ധ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി: ഭാര്യക്കും മകനും പിന്നാലെ ഭർത്താവും അറസ്റ്റിൽ

സെന്തിൽ ബാലാജിയുടെ ബെനാമി പണം ഉപയോഗിച്ച് അശോക് കുമാറിന്റെ ഭാര്യ നിർ‌മല സ്വത്ത് സമ്പാദിച്ചതായി ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതിനു പിന്നാലെ, നിർമലയോടും നേരിട്ട് ഹാജരാകാൻ അധികൃതർ നിർദ്ദേശിച്ചു. തുടർന്ന്, ഇക്കഴിഞ്ഞ ആഗസ്റ്റ് 10ന് അശോകിന്റെ ഭാര്യ നിർമലയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button